ആനിക്കാട് സെന്റ് തോമസ് മാർത്തോമ്മാ യുവജന സഖ്യം നടത്തിയ അഖില കേരള വെള്ളരിങ്ങാട്ട് ജോയൽ രാജൻ മെമ്മോറിയൽക്രിക്കറ്റ് ടൂർണമെന്റിൽ മല്ലപ്പള്ളി വെസ്റ്റ് മാർത്തോമ്മാ യുവജന സഖ്യം ജേതാക്കളായി.
ആനപ്രമ്പാൽ മാർത്തോമ്മാ യുവജന സഖ്യംരണ്ടാം സ്ഥാനം കരസ്ഥമാക്കി. റവ. എം.ജെ തോമസുകുട്ടി, ബിജു പുറത്തുടൻ, വര്ഗീസ് ജോർജ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. സുബിൻ ജോർജ്, ലിജോ ജോർജ് വര്ഗീസ്,അജിൽ ജോൺ, ജീവൻ ടി സാം, സാം ജോർജ് എന്നിവർ ആശംസ അറിയിച്ചു പ്രസംഗിച്ചു.