വെണ്ണിക്കുളം തടിയൂര്‍ റോഡില്‍ കൊട്ടിയമ്ബത്തിന് സമീപം നിയന്ത്രണം വിട്ട മെയില്‍ വാൻ ഇലക്‌ട്രിക് പോസ്റ്റ് തകര്‍ത്തു.
തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് മെയില്‍ ശേഖരിക്കുന്ന വാനാണ് ഇന്നലെ ഉച്ച കഴിഞ്ഞ് 3.40 ഓടെ അപകടത്തില്‍പ്പെട്ടത്. സമീപത്ത് പത്തരയോളം താഴ്ചയില്‍ കുഴി ഉണ്ടെങ്കിലും ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.ഇലക്‌ട്രിക് പോസ്റ്റ് വാനിനു മുകളില്‍ പതിച്ചെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.