ലോകപരിസ്ഥിതി ദിനമായ നാളെ മുതല്‍ ജൂലൈ ഏഴുവരെ വനമഹോത്സവമായി കേരള വനംവകുപ്പ് ആചരിക്കും. വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്നതിന് സന്നദ്ധരായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് പത്തനംതിട്ട സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ ചുമതലയില്‍ സൗജന്യമായി വിവിധയിനം തൈകള്‍ വിതരണം ചെയ്യും.
പത്തനംതിട്ട സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ വാഴപ്പാറ (കലഞ്ഞൂര്‍) ജില്ലാ നേഴ്സറിയില്‍നിന്നും മുറിപ്പാറ, നെല്ലാട് നേഴ്സറികളില്നിന്നുമാണ് തൈ വിതരണം നടത്തുക. ആവശ്യമുളളവര്‍ സോഷ്യല്‍ ഫോറസ്ട്രി ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടണം. ഫോണ്‍: 0468 2243452, 8547603707, 8547603653, 8547603654.