മല്ലപ്പള്ളിയിൽ വീണ്ടും അപകടം. കോട്ടയം കോഴഞ്ചേരി പാതയിൽ സീയോൻ പുരത്തു ഇന്നു രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.
കാർ ഓടിച്ചിരുന്ന മല്ലപ്പള്ളി ആംബ്രോസിയ കേറ്ററിങ്ങ് ഉടമ നാനാമൂട്ടിൽ സാൻഡിയെ (54) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.