തിരുവല്ലയിൽ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ അടിയിടത്ത് ചിറയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കാർ യാത്രികരായിരുന്ന കടപ്ര സ്വദേശികളായ സ്റ്റെഫിൻ, ദേവാനന്ദ്, ശരത്, കുര്യൻ, മണിക്കുട്ടൻ എന്നിവർക്കാണ് പരുക്കേറ്റത് .
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ അഴിയിടത്ത് ചിറ ഇളയിടത്ത് ക്ഷേത്രത്തിന് സമീപത്തെ കൊടും വളവിലായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ അഞ്ചുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
തിരുവല്ല പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.