കുന്നന്താനത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു.
ആനിക്കാട് നൂറോമ്മാവ് പുളിക്കാമല കണ്ണംകുളത്ത് പുന്നശേരി വീട്ടില്‍ ലിജോ കുര്യാക്കോസിന്റെ മകൻ ജിയോ പി. ലിജോയാണ് (18) മരിച്ചത്.
കുന്നന്താനം നടയ്ക്കലില്‍ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ ജിയോയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായര്‍ രാവിലെ 5ന് മരിച്ചു.
സംസ്‌കാരം തിങ്കളാഴ്ച 10.30ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 11.30ന് പനയമ്ബാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ബൈക്കില്‍ യാത്ര ചെയ്തിരുന്ന കറിക്കാട്ടൂര്‍ സ്വദേശികളായ ദമ്ബതികള്‍ക്കും പരുക്കേറ്റു. ശ്രീജയാണ് ജിയോയുടെ അമ്മ. സഹോദരങ്ങള്‍: ജിത്തു, ജിതിൻ.