ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒൻപതാംവാർഡ് അംഗം ലിയാക്കത്ത് അലിക്കുഞ്ഞ് റാവുത്തരെ ബുധനാഴ്ച തിരഞ്ഞെടുത്തു.
ദേവദാസ് മണ്ണൂരാൻ നിർദേശിക്കുകയും മോളിക്കുട്ടി മാത്യു പിന്താങ്ങുകയും ചെയ്തു. എതിർ സ്ഥാനാർഥി എൽ.ഡി.എഫ്.-ലെ മാത്യു കല്ലുപുരയ്ക്ക് നാലും അലിക്കുഞ്ഞിന് ഏഴും വോട്ടുകൾ ലഭിച്ചു.
യു.ഡി.എഫ്. മുൻ ധാരണ പ്രകാരം തോമസ് മാത്യു രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.