രണ്ടുദിവസമായി തകർത്തു പെയ്യുന്ന കാലവർഷം മല്ലപ്പള്ളി താലൂക്കിനെ പ്രളയക്കെടുതിയിലേക്ക് തള്ളിവിട്ടു തുടങ്ങി. കിഴക്കൻ മേഖലയിൽ രണ്ടു ദിവസത്തിനിടെ വൻതോതിൽ മഴക്കെടുതികൾ ഉണ്ടായി. മണിമലയാറിന്റെ ജലനിരപ്പ് പലയിടങ്ങളിലും അപകടനിലയ്ക്കു മുകളിലാണ്.
കോട്ടാങ്ങല്‍ പഞ്ചായത്തില്‍ മണിമലയാറിന്റെ തീരത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ രാവിലെ തന്നെ വെള്ളം കയറി തുടങ്ങിയിരുന്നു. മണിമല റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി.
മല്ലപ്പള്ളി-ആനിക്കാട് റോഡിലും മല്ലപ്പള്ളി തിരുമാലിട ക്ഷേത്ര പരിസരത്തും വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. തീരങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
മല്ലപ്പള്ളി താലൂക്കിൽ സിഎംഎസ് എച്ച്എസ്എസ് മല്ലപ്പള്ളി , സെന്റ് മേരീസ് എൽപിഎസ് മല്ലപ്പള്ളി, മുരണി യൂ പി സ്കൂൾ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കീഴ്വായ്പുർ, ഗവ. എൽ വി എൽ പി സ്കൂൾ പൊട്ടമല, ശബരി ദുർഗ കോളേജ് കുളത്തൂർ, ബഹനാസ് എച്ച്എസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
Flood at Mallappally - July 2023