മാസങ്ങള്‍ക്കു മുൻമ്പ് നടന്ന മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തില്‍ ആനിക്കാട് പഞ്ചായത്തിലെ കാവനാല്‍ കടവ് - നെടുങ്കുന്നം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ നടപടി ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ കാവനാല്‍ കടവ് - നെടുംങ്കുന്നം റോഡിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനിക്കാട് പഞ്ചായത്തിലെ പ്രധാന പാതയാണിത്.
കാവനാല്‍കടവ് മുതല്‍ നൂറോമ്മാവ് വരെയുള്ള 2 കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്നു തരിപ്പണമായി കിടക്കുന്നത്. കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള കാല്‍നടയാത്രയും വാഹനയാത്രയും വളരെ ദുഷ്കരമാണ്. ടാറിങ് പേരിനുപോലുമില്ലാത്ത റോഡിൽ കൂടി യാത്ര ചെയ്യുന്ന വാഹനങ്ങൾ നിരന്തരമായി കേടുപാടുകൾ സംഭവിക്കുന്നു . അടുത്തിടെ പാറ വേസ്റ്റ് കുഴികളില്‍ ഇട്ടെങ്കിലും ഇപ്പോഴും പല കുഴികളും പൂര്‍ണമായി മൂടിയിട്ടില്ല.
എം എൽ എ, എം പി, പൊതുമരാമത്ത്, ജലഅതോറിറ്റി അധികൃതര്‍ ആനിക്കാട് പഞ്ചായത്തിലെ ഈ റോഡിനോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.