കുളത്തൂര്‍ ചൂരക്കുറ്റി പാടത്തെ കരിമ്പ് കൃഷി വിളവെടുപ്പും, ശർക്കര നിർമ്മാണ യൂണിറ്റിന്റേയും ഉത്ഘാടനം റാന്നി MLA അഡ്വ. പ്രമോദ് നാരായൺ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ അമ്മിണി രാജപ്പൻ സ്വാഗതം ആശംസിക്കുകയും, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ കരിമ്പ് കർഷകരായ രഞ്ചു പി. നാഥ് , സത്യചന്ദ്രൻ , മനോജ് കുമാർ എന്നിവരെ ആദരിക്കുകയും, ജില്ലാ പഞ്ചായത്ത് മെമ്പർ രാജി പി രാജപ്പൻ ആദ്യവിൽപ്പന നടത്തുകയും ചെയ്തു.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ പി. കുര്യൻ പദ്ധതി വിശദീകരിക്കുകയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനി രാജു , ഈപ്പൻ വർഗീസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാബീവി, അംഗങ്ങളായ കരുണാകരൻ KR. ജോളി ജോസഫ്, ദീപ്തി ദാമോദരൻ, അഞ്ചു സദാ നന്ദൻ , അഞ്ചലി കെ.പി , ജസീലാ സിറാജ്, നീന മാത്യു, തേജസ് കൂമ്പുളുവേലി, വിജയമ്മ C.R, ജോയിന്റ് ബി.ഡി ഒ ജി. കണ്ണൻ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉഷാ ശ്രീകുമാർ , സെക്രട്ടറി TAM ഇസ്മായിൽ, തൊഴിലുറപ്പ് പദ്ധതി AE ജിക്കി, ഓവർസിയർ ഷാഫി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
കോട്ടാങ്ങൽ കൃഷിഭവന്റെ പൂർണ്ണമായ സഹകരണത്തോടെ കോട്ടാങ്ങല്‍ കരിബ് കര്‍ഷക ഉല്‍പാദക സംഘം രൂപീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. തിരുവൻവണ്ടൂരില്‍ നിന്ന് എത്തിച്ച മാധുരിക്കും ജാവയ്ക്കും പുറമെ കണ്ണൂര്‍, തമിഴ്നാട്ടിലെ കബം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നുള്ള കരിബാണ് ഇവിടെയുള്ളത്.
ശര്‍ക്കര നിര്‍മ്മാണത്തിനുള്ള ചക്കും എൻജിനും തോണിയുമടക്കം സജ്ജീകരിച്ചിട്ടുണ്ട്. ശര്‍ക്കര നിര്‍മ്മിക്കുന്നതിന് തമിഴ്നാട്ടില്‍ നിന്ന് വിദഗ്ദ്ധ തൊഴിലാളികളെ എത്തിച്ചു. കരിബ് കൃഷിക്ക് ജില്ലാപഞ്ചായത്ത് 1 ലക്ഷവും ഗ്രാമ പഞ്ചായത്തും 2 ലക്ഷം രൂപയും , മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുഖേന തൊഴിലുറപ്പ് പദ്ധതിയില്‍ വർക്ക് ഷെഡ് നിർമ്മിക്കുന്നതിന് 3.83 ലക്ഷം രൂപയും , തരിശ് നിലം കൃഷിക്ക് അനുയോജ്യമാക്കുന്നതിന് 1,25,000 വകയിരിത്തിയിട്ടുണ്ട്. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. സംരംഭം വിജയമാകുന്നതോടു കൂടി തരിശുപാടങ്ങളിലേക്ക് കൂടുതൽ കൃഷി വ്യാപിപ്പിക്കുന്നതിനും .മേഖലയിലെ മറ്റ് കൃഷികള്‍ക്ക് അനുയോജ്യമല്ലാത്ത തരിശുകിടക്കുന്ന 100 ഏക്കറിലേക്ക് കരിബ് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.
പതിയൻ, ഉണ്ടശര്‍ക്കര, ചുക്കുശര്‍ക്കര എന്നിവയാണ് പ്രാരംഭത്തില്‍ ഇവിടെ നിര്‍മ്മിക്കുന്നത്. വിപണിയില്‍ സാന്നിദ്ധ്യമുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശര്‍ക്കര നിര്‍മ്മിച്ച് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിറ്റഴിക്കുന്നതിനുള്ള വിപണന കേന്ദ്രം തുറക്കും.