ഉത്തർപ്രദേശിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ വെങ്കല മെഡൽ നേടിയ തുഴച്ചിൽ ടീമംഗം ദേവിക എസ്.നായരെ കുന്നന്താനം വിജയോദയം എൻ.എസ്.എസ്.കരയോഗം അനുമോദിച്ചു. പ്രസിഡന്റ് പ്രൊഫ. പി.കെ.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
സുരേഷ്ബാബു പാലാഴി, എം.കെ.പ്രേമചന്ദ്രൻ നായർ, നാരായണപിള്ള കീർത്തി, രതീഷ് ആർ.നായർ എന്നിവർ പ്രസംഗിച്ചു.