മണിപ്പൂർ കലാപത്തിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മല്ലപ്പള്ളി ഈസ്റ്റ് വെസ്റ്റ് സെന്റർ സംയുക്ത യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി ടൗണിലേക്ക് റാലിയും ഐക്യദാർഢ്യ സംഗമവും നടത്തി.
കെ. സി. സി. ജനറൽ സെക്രട്ടറി അഡ്വ. Dr. പ്രകാശ് പി തോമസ് ഉദ്ഘാടനം നടത്തി മണിപ്പൂരിൽ ക്രൈസ്തവ വിഭാഗത്തിന് നേരെ ഉണ്ടായ ആക്രമങ്ങൾ എത്രയും വേഗം ഒഴിവാക്കുവാനും പള്ളികൾ സംരക്ഷിക്കുവാനും വേണ്ട നടപടി സർക്കാരുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മർത്തോമ്മ കോളേജ് ചരിത്രവിഭാഗം മേധാവി പ്രൊഫ. ഡോ. മാത്യു സാം വിഷയാവതരണം നടത്തി. സംഗമത്തിന് ഒടുവിൽ മെഴുകുതിരികൾ തെളിയിച്ചു പ്രതിജ്ഞ ചൊല്ലി.
റവ. ഫിലിപ്പ് എം എ, റവ. സജീവ് കോശി, റവ. ജേക്കബ് പോൾ, റവ. എബ്രഹാം പി എബ്രഹാം, സിറിൽ ടീ. വർഗീസ്, ജോയൽ ടോം, ആകാശ് കെ ജോസി, ജിതിൻ കോശി എന്നിവർ പ്രസംഗിച്ചു.