കോട്ടാങ്ങലിലെ അനധികൃത പന്നിഫാം പൂട്ടാൻ നോട്ടീസ്

 

കോട്ടാങ്ങൽ പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പന്നിഫാം പൂട്ടാൻ നോട്ടീസ് നൽകി. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാതെയും അനുമതി നേടാതെയും പ്രവർത്തിച്ചിരുന്ന കോട്ടാങ്ങൽ പഞ്ചായത്ത് ഏഴാം വാർഡിലെ സ്ഥാപനത്തിനെതിരെയാണ് നടപടി.

ഇവിടെ നിന്നുള്ള മാലിന്യം തോട്ടിലേക്ക് ഒഴുക്കുകയായിരുന്നെന്ന് അധികൃതർ കണ്ടെത്തി. ഇതിനാൽ പതിനായിരം രൂപ പിഴയും ഈടാക്കും. പന്നിവളർത്തൽ കേന്ദ്രം ശുചിത്വസംവിധാനമില്ലാതെ പ്രവർത്തിക്കുന്നതായികാട്ടി മല്ലപ്പള്ളി താലൂക്ക് തല അദാലത്തിൽ പരാതി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ബിന്ദു എ. ജോയ്, കോട്ടാങ്ങൽ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി. പിള്ള എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സാഹചര്യം ബോധ്യപ്പെട്ടു. ഫാമിന്റെ പ്രവർത്തനം പ്രദേശത്തെ ആളുകളുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് നിർത്തലാക്കാൻ ഉത്തരവ് നൽകിയതെന്ന് സെക്രട്ടറി അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ