ഡ്രൈഡേയില്‍ വിദേശമദ്യ കച്ചവടം നടത്തിയ വിമുക്തഭടനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റൂര്‍ തലയാര്‍ ലതാ ഭവനില്‍ സുരേഷ് കുമാറിനെ ആണ് 17 ലിറ്റര്‍ വിദേശ മദ്യവുമായി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. പ്രസന്നന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിലും സ്‌കൂട്ടറിലും നിന്നുമായി 23 കുപ്പി മദ്യം പിടികൂടി.
ഡ്രൈ ഡേ ദിനത്തില്‍ അടക്കം ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ മദ്യം എത്തിച്ചു നല്‍കുന്നതാണ് ഇയാളുടെ രീതി എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ റെജി, എന്‍. കിഷോര്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എംകെ വേണു ഗോപാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എച്ച്. അഷറഫ്, എസ്. ആനന്ദ്, ഇ. അന്‍സറുദീന്‍, യു.എസ്. അനൂപ്, കെ എന്‍ ഗിരീഷ് കുമാര്‍, ആര്‍.എസ്.വിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.