VHSE സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഇന്നാണ്.
ഇത് വരെ അഡ്മിഷൻ ലഭിക്കാത്തവർ സീറ്റു ലഭ്യത മനസ്സിലാക്കി ഇന്ന്, ജൂലൈ 11വൈകിട്ട് 4 മണിയ്ക്ക് മുൻപായി ഓൺലൈനായി അപേക്ഷ നൽകണം.
നിലവിൽ അപേക്ഷിച്ചിട്ടും അഡ്മിഷൻ ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും മുൻ അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിച്ചിട്ടും അത് റദ്ദാക്കിയവർക്കും അപേക്ഷയിൽ തെറ്റു വരുത്തിയവർക്കും ഈ ഘട്ടത്തിൽ അപേക്ഷ നൽകാം.