മതിയായ അനുമതിപത്രമോ, പാസോ ഇല്ലാതെ പച്ചമണ്ണ് കടത്തിയ രണ്ട് ടിപ്പർ കീഴ്‌വായ്‌പ്പുർ പോലീസ് പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിലായി. ബുധനാഴ്ച രാത്രി പതിനൊന്നോടെ കോഴഞ്ചേരി- മല്ലപ്പള്ളി റോഡിലാണ് പച്ചമണ്ണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ടിപ്പറുകൾ, എസ്.ഐ. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘത്തിന്റെ പരിശോധനയിൽ കസ്റ്റഡിയിലായത്. കുന്നന്താനം മാന്താനം ഗോപുരത്തിൽ സേതു (28) ആണ് അറസ്റ്റിലായത്. രണ്ടാമത്തെ ടിപ്പറിന്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. പരിശോധനയിൽ ഈ വാഹനത്തിന്റെ ഉടമയും സേതു തന്നെയാണെന്ന് വ്യക്തമായി. തുടർനടപടികൾക്കായി വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറി.
അനധികൃത പച്ചമണ്ണ് കടത്ത്: കീഴ്‌വായ്‌പ്പുർ പോലീസ് രണ്ട് ടിപ്പർ പിടിച്ചെടുത്തു
0