പാചക വാതക വില ഇന്ന് മുതൽ കുറയും; കേന്ദ്ര സബ്‌സിഡി പ്രാബല്യത്തിൽ


 ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് സബ്‌സിഡി പ്രഖ്യാപിച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ. 200 രൂപയാണ് കുറച്ചത്. 14 കിലോ എൽപിജി സിലിണ്ടറിന്റെ വിലയാണ് കുറയ്ക്കുന്നത്.  പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം 33 കോടി പേർക്ക് ലഭ്യമാകും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

 ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 400 രൂപ കുറവിൽ എൽപിജി സിലിണ്ടർ ലഭിക്കും. ഇത്തരക്കാർക്ക് 200 രൂപ സബ്സിഡിയായിരിക്കും. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കളല്ലാത്തവർക്ക് 200 രൂപ മാത്രമായിരിക്കും കുറയുക. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ