ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് തുരുത്തിക്കാട് മാർത്തോമ്മാ ഇടവക വികസന സംഘത്തിന്റെയും, സുവിശേഷ സേവികാ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവല്ല ബിലിവേഴസ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ വനിതകൾക്കായുള്ള ബോധവല്ക്കരണ ക്ളാസ് നടത്തി.
ഇടവക വികാരി റവ. ജേക്കബ് പോൾ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബിലിവേഴസ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ നവജാത ശിശുപരിചരണ വിഭാഗം മേധാവി ഡോ:സുമിത അരുൺ ക്ളാസ് നയിച്ചു. ഇടവക സെക്രട്ടറി ശ്രീമതി ആനിയമ്മ ജയിംസ്, വികസന സംഘം സെക്രട്ടറി ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ,സേവികാസംഘം സെക്രട്ടറി ശ്രീമതി മറിയാമ്മ ജേക്കബ് എന്നിവരും ബിലിവേഴസ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ നവജാത ശിശു പരിചരണ വിഭാഗത്തിലെയും കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെയും ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ സംഘവും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.