മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ പ്രൈമറി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബർ നാല് രാവിലെ 10.30-ന് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ.
ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ള 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന.