ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് സർവകക്ഷി യോഗം ചേർന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിൻസിമോൾ തോമസ് അധ്യക്ഷത വഹിച്ചു.
തകർന്ന് കിടക്കുന്ന കാവനാൽക്കടവ്-നെടുംകുന്നം റോഡ് ഡിസംബർ 31-നകം ഉപരിതല അറ്റകുറ്റപ്പണികൾ നടത്തി യാത്രായോഗ്യമാക്കുമെന്നും മറ്റ് പൊതുമരാമത്ത് റോഡുകൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും പി.ഡബ്ല്യു.ഡി. എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പുനൽകി.
അലക്സ് കണ്ണമല, എം.രാജൻ, സി.കെ.ബാബുരാജ്, തോമസ് മാത്യു, ലിൻസൺ പാറോലിക്കൽ, ശിവൻകുട്ടി, കെ.പി.ഫിലിപ്പ്, ബഷീർകുട്ടി, ഐസക് തോമസ്, പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.