ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ കല്ലൂപ്പാറ ലോക്കൽ കമ്മിറ്റിയുടെ കാൽനടജാഥ മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി ബാബുപാലക്കൽ ഉദ്‌ഘാടനം ചെയ്തു. ബാബു വറുഗീസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാകമ്മിറ്റിയംഗം പി.ടി ഷിനു, മണ്ഡലം സെക്രട്ടറിയെറ്റംഗം പി ജി തോമസ്, കെ ആർ രാജേഷ്,പി.പി തമ്പി, ശാന്തമ്മ ബാലൻ,ആനന്ദ് പ്രസന്നൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഷിബു മടുക്കോലി ക്യാപ്റ്റനും, ജോസ് മുടിമല വൈസ് ക്യാപ്റ്റനും, സി.എം മത്തായി ജാഥ മാനേജരും ആയിരുന്നു. ജാഥ 5 ന് തുരുത്തിക്കാട്ടിൽ സമാപിച്ചു. സമാപന സമ്മേളനം പി ജി തോമസ് ഉദ്‌ഘാടനം ചെയ്തു.