നോമിനിയെ ചേർക്കണം
ഓഹരി നിക്ഷേപത്തിനായുള്ള ഡി മാറ്റ് അക്കൗണ്ടുള്ളവർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും നോമിനിയെ ചേർക്കാനുള്ള സമയം 30ന് അവസാനിക്കും. നോമിനിയില്ലാത്ത അക്കൗണ്ടുകൾ 30നുശേഷം മരവിപ്പിക്കും.
2,000 രൂപ നോട്ട്
2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി 4 ദിവസം. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം.
ആധാർ ബന്ധിപ്പിക്കണം
സർക്കാരിന്റെ വിവിധ ലഘു സമ്പാദ്യപദ്ധതികളിൽ ആധാർ നമ്പർ നൽകാത്തവർ 30നകം ഇത് നൽകിയില്ലെങ്കിൽ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കും. ആധാർ നൽകുന്ന മുറയ്ക്ക് അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാകും. ബാങ്ക്/പോസ്റ്റ് ഓഫിസ് സന്ദർശിച്ച് ആധാർ കാർഡും പാസ് ബുക്കും നൽകി ലിങ്ക് ചെയ്യാം.