കോട്ടാങ്ങൽ ഊരുകുഴി തോടിന്റെ തീരത്തുനിന്ന മഹാഗണി മരം മുറിച്ചുകടത്താനുള്ള ശ്രമം നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് അധികൃതർ തടഞ്ഞു. വസ്തു പുറമ്പോക്കാണെന്ന പരാതിയെത്തുടർന്നാണ് നടപടി.
കോട്ടാങ്ങൽ പഞ്ചായത്തിൽ തന്നെ പുറമ്പോക്ക് സ്ഥലം കൈയേറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികൾ നൽകിയ ആളാണ് സർക്കാർ വക ഭൂമിയിലെ തന്നെ തടികൾ വെട്ടി മാറ്റിയതെന്നു നാട്ടുകാർ പറയുന്നു.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ എത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു.