കുന്നന്താനം പഞ്ചായത്തിലെ വാർഡ് 14-ൽ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായ തോട്ടപ്പടി-ചൂരക്കുറ്റി -പാമല റോഡ് സേവാഭാരതി കുന്നന്താനം യൂണിറ്റ് തോട്ടപ്പടി മേഖല പ്രവർത്തകർ നന്നാക്കി.
സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് വേളൂക്കാവിൽ ഉദ്‌ഘാടനംചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം മണ്ഡൽ കാര്യവാഹ് മഹേഷ് അമ്പാടി, വിഷ്ണു രതികുമാർ തുടങ്ങിയവർ നേതൃത്വംനൽകി.