ആവശ്യമായ രേഖകളില്ലാതെ നികുതിവെട്ടിച്ച് അനധികൃതമായി പാറ ഉത്‌പന്നങ്ങൾ കടത്തിയതിന് അഞ്ച് ലോറികൾ തഹസിൽദാർ പി.ഡി.മനോഹരന്റെ നേതൃത്വത്തിൽ റവന്യൂസംഘം പിടികൂടി.
മല്ലപ്പള്ളി, എഴുമറ്റൂർ, കോട്ടാങ്ങൽ എന്നീ വില്ലേജ് പരിധിയിൽനിന്ന് കണ്ടെത്തിയ ലോറികൾ താലൂക്ക് ഓഫീസ് പരിസരത്തേക്കുമാറ്റി.
വാഹന ഉടമകളിൽനിന്ന് ജിയോളജി വകുപ്പ് മുഖേന പിഴ ഈടാക്കിയതിനുശേഷം ഇവ വിട്ടുനൽകും.