ഭരണ സംവിധാനം ദുര്‍വിനിയോഗം ചെയ്തും കള്ളവോട്ട് ചെയ്തും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുവാന്‍ എല്‍ഡിഎഫ് ശ്രമിക്കുകയാണെന്ന് സഹകരണവേദി ജില്ലാ ചെയര്മാന് കെ. ജയവര്‍മ. മല്ലപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഭരണസമിതി നടത്തുന്ന അധികാര ദുര്‍വിനിയോഗത്തിനെതിരേ യുഡിഎഫ് മണ്ഡലം കമ്മിറ്റി ബാങ്ക് ഹെഡ് ഓഫീസിന് മുന്പില് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുവായിരുന്നു അദ്ദേഹം.
വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുവാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം. കെ. സുഭാഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോള്‍, റെജി തോമസ്, എബി മേക്കരിങ്ങാട്ട്, എ.ഡി. ജോണ്‍, കെ.ജി. സാബു, ടി.ജി. രഘുനാഥപിള്ള, തമ്പി കോട്ടച്ചേരില്‍, ഷൈബി ചെറിയാന്, സാം പട്ടേരില്‍, എബി ഞാറക്കോടന്‍, റെജി പമ്പഴ, ബാബു താന്നിക്കുളം, സാംജി തോമസ്, സിന്ധു സുഭാഷ്, ലൈല അലക്സാണ്ടര്‍, ഗീത കുര്യാക്കോസ്, ബിന്ദു മേരി തോമസ്, റെജി പണിക്കമുറി, ജ്ഞാനമണി മോഹന്‍, അമ്പിളി പ്രസാദ്, വിദ്യാമോള്‍ എസ്, അനില്‍ കയ്യാലാത്ത്, സജി തോട്ടത്തിമലയില്‍, റീന ജേക്കബ്, തോമസ് മാത്യു, വര്‍ഗീസ് മാമൂട്ടില്‍, സാബു കളര്‍മണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.