മുണ്ടിയപ്പള്ളിയിൽ വാനരശല്യം. പന്നിശല്യത്തിന് പിന്നാലെ കൊടിനാട്ടുംകുന്ന്, പുന്നിലം, വാക്കേക്കടവ് പ്രദേശങ്ങളിലാണ് വാനരശല്യം. കൂട്ടമായെത്തുന്ന ഇവ കുട്ടികളെ ആക്രമിക്കുകയും വീടിനുള്ളിൽകയറി ആഹാര സാധനങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, വീട്ടുപകരണങ്ങളും നശിപ്പിക്കുന്നു. പ്രായമായവരെ ആക്രമിക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാർ.