തെള്ളിയൂർ, അമ്പിനിക്കാട്, ആനവാരികുഴി പ്രദേശങ്ങളിൽ കൃഷി നശിപ്പിച്ച ഒറ്റയാൻ കാട്ടുപന്നിയെ പഞ്ചായത്ത് നിയമിച്ച ഷൂട്ടർ ജോസ് പ്രകാശ് വെടിവെച്ചുകൊന്നു. നൂറുകിലോയ്ക്ക് മേലെ തൂക്കം ഉണ്ടായിരുന്നു പന്നിക്ക്. പഞ്ചായത്ത് മെമ്പർ ശ്രീജ ടി.നായർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയൻ പുളിക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ ശാസ്ത്രീയമായ രീതിയിൽ മറവുചെയ്തു.
കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
0