മുരണി പഞ്ചായത്ത് നാലാം വാർഡിൽ അശ്വതി ഭവനിൽ പ്രദീപിന്റെ പുരയിടത്തിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ പഞ്ചായത്ത് നിയമിച്ച ഷൂട്ടർ. ജോസ് പ്രകാശ് വെടി വെച്ച് കൊന്നു. ഏകദേശം 60 കിലോയിൽ കൂടുതൽ തൂക്കം ഉണ്ടായിരുന്ന പന്നിയെ പഞ്ചായത്ത് മെമ്പർമാരായ പ്രകാശ് വടക്കെമുറിയുടേയും ഗീതു അനിലിന്റെയും സാന്നിധ്യത്തിൽ ശാസ്ത്രിയമായ രീതിയിൽ മറവ് ചെയ്തു. മുരണി പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
മുരണിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
0