പുതുശ്ശേരി-പുറമറ്റം റോഡിൽ കറുത്ത വടശ്ശേരിക്കടവ് പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ വാഹനങ്ങളുടെ കൂട്ടയിടി. കെ.എസ്.ഇ.ബി. പോസ്റ്റിൽ നിന്ന് ഇളകി താഴെ റോഡിനുകുറുകെ കിടന്ന കേബിൾ കണ്ട് കാർ നിർത്തിയപ്പോൾ ഇതിന് പിന്നാലെ വന്ന കാറുകൾ ഇടിക്കുകയായിരുന്നു. വൈദ്യുതബോർഡ് ജീവനക്കാർ പണിനിർത്തി പോയപ്പോഴാണ് കേബിൾ വഴിയിൽ വീണതെന്ന് നാട്ടുകാർ ആരോപിച്ചു. രാത്രി വൈകിയും വയറുകൾ മാറ്റിയിട്ടില്ല.
കറുത്ത വടശ്ശേരിക്കടവിൽ റോഡിന് കുറുകെ കേബിൾ; വാഹനങ്ങൾ കൂട്ടിയിടിച്ചു
0