പുല്ലാട് റോഡിൽ വീണ്ടും ബസ് അപകടം. പടുതോട് കവലയ്ക്കു സമീപം നിയന്ത്രണംവിട്ട സ്വകാര്യബസ് മതിലിൽ ഇടിച്ചു. കോഴഞ്ചേരി ഭാഗത്തുനിന്നെത്തിയ ബസാണ് ഇന്നലെ ഒന്നരയോടെ നിയന്ത്രണംവിട്ടത്. പാതയോരത്തെ കലുങ്കിന്റെ സംരക്ഷണഭിത്തി തകർത്ത് മതിലിൽ ഇടിച്ചാണ് ബസ് നിന്നത്. കലുങ്കിന് സമീപത്ത് കാട് വളർന്നുകിടക്കുന്നതും അപകടക്കെണിയാണ്. പുല്ലാട് വരെ ചിലയിടങ്ങളിൽ ഓടയ്ക്ക് മൂടിയില്ലാത്തതും അപകടത്തിന് വഴി തെളിക്കാം.
പുല്ലാട് റോഡിൽ വീണ്ടും ബസ് അപകടത്തിൽ പെട്ടു
0