.
കോട്ടയം- എഴുമറ്റൂർ - റാന്നി റൂട്ടിൽ ഓടുന്ന വിജയലക്ഷ്മിയും ബസ്സും കാറും പൗവ്വത്തിപടിക്കു സമിപം കൂട്ടിയിടിച്ചു.
പൗവ്വത്തിപടിക്കു സമിപം കാറും ബസ്സും കൂട്ടിയിടിച്ചു അപകടം. കാറിലിടിച്ചു നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികിൽ കൂട്ടിയിട്ട തടികളിലേക്ക് പാഞ്ഞുകയറി. ചെറുകോൽപ്പുഴ - മല്ലപ്പള്ളി റോഡിൽ പൗവ്വത്തിപ്പടിയിൽ ഇന്നലെ രാവിലെ 8.30 ഓടെയാണ് അപകടം.
കോട്ടയത്തുനിന്ന് റാന്നിയിലേക്കു പോയ വിജയലക്ഷ്മി ബസാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ വന്ന കാറിലിടിച്ചശേഷം ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്നു പറയുന്നു.
കാറിലെ യാത്രക്കാർക്ക് നിസാര പരിക്കുണ്ട്. ഇരുവാഹനങ്ങൾക്കും സാരമായ തകരാറുകളുണ്ടായി.