റാന്നി ചെത്തോങ്കരയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കന്യാകുമാരി ഹെന്‍ട്രി റോഡ് ഷാരോണില്‍ സുഭാഷ് കുമാറി(55)ന്റെ വലത് കാല്‍ അറ്റു പോയി.
ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ചെത്തോങ്കരയില്‍ വെച്ചാണ് എരുമേലി ഭാഗത്ത് നിന്നു വന്ന കാറുമാട്ട് സുഭാഷിന്റെ ബൈക്ക് ഇടിച്ചത്.
കാലിന് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.