റാന്നിയിൽ സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്ക്


 റാന്നി പെരുമ്പുഴയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്കേറ്റു. റോഡിൽ മറിഞ്ഞ് നിരങ്ങിയെത്തിയ സ്കൂട്ടർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. സ്കൂട്ടർ യാത്രക്കാരനായ പാലാ പുലിയന്നൂർ ചിറ്റാഡിയിൽ അനന്തകൃഷ്ണനാണ് (20) പരിക്കേറ്റത്. ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലിന് പെരുമ്പുഴയിൽ ബസ് സ്റ്റാൻഡിനു സമീപമാണ് അപകടമുണ്ടായത്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ