ആനിക്കാട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തകർന്നു കിടക്കുന്ന ആനിക്കാട് ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് ആണ് മല്ലപ്പള്ളി സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
പ്രതിഷേധ യോഗം നൈനാൻ കെ പുന്നവേലി ഉദ്ഘാടനം ചെയ്തു. ആർ സുരേഷ് കുമാർ ചെറുകര അധ്യക്ഷനായിരുന്നു യോഗത്തിൽ ടി എസ് സുരേന്ദ്രൻ നായർ, സാജൻ തോമസ്, അജിത് നായർ തുടങ്ങിയവർ പ്രസംഗിച്ചു.
വർഷങ്ങളായി തകർന്നു കിടക്കുന്ന കാവനാൽ കടവ് - നെടുകുന്നം, പുല്ലുകുത്തി-മല്ലപ്പള്ളി, കാവനാൽ കടവ് - കുളർത്തുമൂഴി, നൂറോമ്മാവ് - പുന്നവേലി എന്നീ റോഡുകൾ സഞ്ചാര യോഗ്യമാകണം എന്ന് ആനിക്കാട് ജനകീയ സമിതി ആവിശ്യപ്പെട്ടു.