ആനിക്കാട് പഞ്ചായത്തിലെ റോഡുകളുടെ ദുരവസ്ഥ ജനകീയസമിതി സമരത്തിലേക്ക്


ആനിക്കാട് പഞ്ചായത്തിലെ തകർന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി രൂപവത്‌കരിച്ചു.

ആനിക്കാട്ടിലമ്മ ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി, റവ. അച്ചൻകുഞ്ഞ് മാത്യു, പുന്നവേലി പുതൂർപള്ളി ഇമാം ഷാജഹാൻ മൗലവി എന്നിവർ ചേർന്ന് യോഗം ഉദ്‌ഘാടനം ചെയ്തു.

ആർ.സുരേഷ്‌കുമാർ ചെറുകര അധ്യക്ഷത വഹിച്ചു. കാവനാൽക്കടവ്-നെടുംകുന്നം, പുല്ലുകുത്തി-മല്ലപ്പള്ളി പാതകൾ കുണ്ടും കുഴിയുമായി കിടന്നിട്ട് നാളേറെയായിട്ടും അധികാരികൾ നടപടി സ്വീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. 

താലൂക്ക് ഉപരോധം ഉൾപ്പെടെയുള്ള സമരം നടത്താൻ തീരുമാനിച്ചു. ആർ.സുരേഷ്‌കുമാർ ചെറുകര കൺവീനറായി 120-അംഗ സമിതിയെ തിരഞ്ഞെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ