ആറന്മുളയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കപ്യാർ അറസ്റ്റിലായി. വർഗീസ് തോമസ് (63) നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിൽ ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പെൺകുട്ടി പുറത്തു പറഞ്ഞെങ്കിലും ഒളിച്ചുവെക്കാൻ സ്കൂൾ അധികൃതരിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്നാണ് വിവരം.
എന്നാൽ ഈ വിവരം സ്പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടിയുണ്ടായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കപ്യാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ കേസ് പോലീസിനെ അറിയിക്കാതെ ഒളിച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.