കോട്ടാങ്ങൽ ആയുർവേദ ആശുപത്രിക്ക് ആരോഗ്യകേരളം പദ്ധതിയിൽ 30 ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എം.എൽ.എ. അറിയിച്ചു.
ആശുപത്രിക്ക് എൻ.എ.ബി.എച്ച് (നാഷണൽ അക്രഡേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയര പ്രൊവൈഡ്സ് )സിന്റെ അഫിലിയേഷൻ കിട്ടുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഫണ്ട് ഉപയോഗപ്പെടുത്തി ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിച്ച് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഭാവി വികസനത്തിന് ആവശ്യമായ ഫണ്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം.