മല്ലപ്പള്ളി മഹിളാ കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷൈബി ചെറിയാൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.കെ.സുബാഷ് കുമാർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു സുബാഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്രേസി മാത്യു, ജ്ഞാനമണി മോഹനൻ, റേച്ചൽ വി.മാത്യു, രഞ്ജിത ലിനോജ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, കെ.ജി.സാബു തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. പങ്കെടുക്കുന്ന ഉത്സാഹ് മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ 20-ന് രാവിലെ 10.30-ന് മല്ലപ്പള്ളി വട്ടശ്ശേരിൽ പ്ലാസ ഹാളിൽ നടത്താൻ തീരുമാനിച്ചു. 16-ന് വൈകീട്ട് മൂന്നിന് ചേരുന്ന സ്വാഗതസംഘയോഗം കെ.പി.സി.സി. മുൻ എക്സിക്യൂട്ടീവ് അംഗം റെജി തോമസ് ഉദ്ഘാടനം ചെയ്യും.