വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പെരുമ്പെട്ടിയിൽ അയല്‍വാസി യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. പെരുമ്പെട്ടി സ്വദേശി രതീഷ് (40) ആണ് മരച്ചത്. സംഭവത്തില്‍ അയല്‍വാസി അപ്പുകുട്ടനെ (33) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കുപറ്റിയ രതീഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.