റാന്നി പുല്ലൂപ്രം പി.സി.ഹൈസ്‌കൂളിൽ യു.പി.എസ്.ടി.തസ്തികയിലും ഹൈസ്‌കൂൾ ഹിന്ദി അധ്യാപിക തസ്തികയിലും താത്‌കാലിക ഒഴിവുകൾ ഉണ്ട്. കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ വെള്ളിയാഴ്ച 10.30-ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഹൈസ്‌കൂൾ ഹിന്ദി തസ്തികയിൽ കെ.ടെറ്റ്-3 യോഗ്യത നിർബന്ധമാണ്.
കുന്നന്താനം പാലക്കാത്തകിടി സെയ്‌ന്റ് മേരീസ് ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ. ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10-ന് ഓഫീസിൽ നടക്കും. ഫോൺ: 0469-2690975