റാന്നി കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഹിന്ദി അധ്യാപക താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ രേഖകളുമായി ബുധനാഴ്ച രാവിലെ 10-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് 11-ന്.
പുറമറ്റം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്-കൊമേഴ്‌സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 10-ന് സ്കൂൾഓഫീസിൽ. യോഗ്യത-എം.കോം., കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ. ഫോൺ: 9400760361
നാരങ്ങാനം ഗവ.ഹൈസ്‌കൂളിലെ എൽ.പി. വിഭാഗത്തിലും യു.പി. വിഭാഗത്തിലും ദിവസവേതന അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ ഉണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 31-ന് രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ എത്തണം.