യു.ഡി.എഫ്. ആനിക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ്. മണ്ഡലം ചെയർമാൻ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പി.ടി.എബ്രഹാം, ലിൻസൺ പറോലിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ലിൻസിമോൾ തോമസ്, ശിവൻകുട്ടി, ദേവദാസ് മണ്ണൂരാൻ, കെ.പി.സെൽവകുമാർ, ഐസക് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സമാപനസമ്മേളനം യു.ഡി.എഫ്. ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കെ.പി. ഫിലിപ്പ്, കെ.ജി. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.