കോട്ടാങ്ങൽ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്കൗണ്ടന്റ് കം- ഐ.ടി. അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. 35 വയസ്സിൽ താഴെ പ്രായമുള്ള, ബി.കോമും ഗവ. അംഗീകൃത പി.ജി.ഡി.സി.എ.യും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകൾ സഹിതം 25 രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസിലെത്തണമെന്ന് സെക്രട്ടറി അറിയിച്ചു.