സംസ്ഥാനത്ത് മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒബിസി), ബിഎസ്സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്കും ബിഎസ്സി നഴ്‌സിംഗ് നാലാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐ ഇ എല്‍ റ്റി എസ്)/ ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിന്‍ ലാംഗ്വേജ് (റ്റി ഒ ഇ എഫ് എല്‍)/ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇറ്റി)/ നാഷണല്‍ കൗണ്‍സില്‍ ലൈസെന്‍ഷ്വര്‍ എക്‌സാമിനേഷന്‍ (എന്‍ സി എല്‍ ഇ എക്‌സ്) എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനം നടത്തുന്നതിന് പിന്നാക്ക വിഭാഗവികസന വകുപ്പു മുഖേന ധനസഹായം നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
എംപാനല്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവര്‍ www.egratnz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കുടുംബവാര്‍ഷികവരുമാനം രണ്ടര ലക്ഷം രൂപ . അവസാന തീയതി ഡിസംബര്‍ 23.
ഫോണ്‍ : 0474 2914417. വെബ്സൈറ്റ് : www.bcdd.kerala.gov.in