ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികൽസയിലായിരുന്ന ചുങ്കപ്പാറയിൽ റബർ വ്യാപാരം നടത്തി വന്നിരുന്ന കോട്ടാങ്ങൽ തിരുനെല്ലൂർ വീട്ടിൽ റ്റി.എ.ജോർജ് (ബോബി 59 ) മരണപ്പെട്ടു. രാണ്ടാം തിയതി ഉച്ചയ്ക്ക് ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലേയ്ക്ക് ഇരുചക്ര വാഹനത്തിൽ ചുങ്കപ്പാറ - കോട്ടാങ്ങൽ റോഡിൽ കൂടി യാത്ര ചെയ്യത ബോബി അപകടത്തിൽപ്പെടുകയും പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്യ്തു.
ചികിൽസയിലിരിക്കെ ചൊവ്വഴ്ച്ച രാവിലെ മരണപ്പെട്ടു. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് കോട്ടാങ്ങൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ. മൃതദേഹം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് അഞ്ച് മണിക്ക് ചുങ്കപ്പാറയിൽ പൊതു ദർശനത്തിനു വെക്കും. ബുധൻനാഴ്ച രാവിലെ 10 മുതൽ 12 മണി വരെ പരേതനോട് ആദര സൂചകമായി ചുങ്കപ്പാറ - കോട്ടാങ്ങൽ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ മുടക്കമായിരിക്കുമെന്ന് വ്യാപാരി വ്യവസായി അസോസിയേഷൻ അറിയിച്ചു.
ഭാര്യ ലിജിമോൾ മുട്ടാർ സ്രാബിക്കൽ കുടുംബാഗംമാണ്. മാതാവ്: ത്രേസ്യാമ്മ (മണ്ണൂർ കുടുംബാംഗം). മക്കൾ: ജുവൽ , ജൂണിയ, ജുഡിയറ്റ്