എഴുമറ്റൂർ പഞ്ചായത്തിലെ 4519 കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള ജലപദ്ധതിയുടെ നിർമാണ ഉദ്‌ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പ്രമോദ് നാരായണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. കെ.കെ.വത്സല, ഉണ്ണി പ്ലാച്ചേരി, ജിജി പി. എബ്രഹാം, സാജൻ മാത്യു, ജിജി മാത്യു, ലാലു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
25.97 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കുന്ന പ്രവൃത്തിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളും പഞ്ചായത്തുമാണ് തുക വകയിരുത്തുന്നത്.