ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭർത്താവ് ജീവനൊടുക്കി

 

ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്‌തു. മുളക്കുഴ പഞ്ചായത്ത് 14-വാർഡിൽ കിഴക്കേ പറമ്പിൽ ശ്രീജിത്ത്‌ (42) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ ജയശ്രീയെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.

രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാലു വെട്ടും കൈക്ക് രണ്ട് വെട്ടും ഏറ്റു. ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ശ്രീജിത്ത് വീട്ടിനുള്ളിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ