കൊറ്റനാട് പഞ്ചായത്ത് അംഗത്തിനും സഹായിക്കും കുത്തേറ്റു. ജൽ ജീവൻ പൈപ്പിടലുമായി ബന്ധപ്പെട്ട് തർക്കത്തിന്നിടയിൽ ആണ് പഞ്ചായത്ത് അംഗം സനൽ കുമാർ, സഹായി ജ്യോതിലാൽ എന്നിവർക്ക് കുത്തേറ്റത്. ഇരുവരും റാന്നി താലൂക്ക് ആശുപത്രിയിൽ ചിത്സക്സ് തേടി.
ബാലചന്ദ്രൻ എന്ന ആളാണ് ഇരുവരെയും കുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ പൈപ്പ് ഇടുന്നതുമായി നില നിന്നിരുന്ന തർക്കമാണ് കുത്തിൽ കലാശിച്ചത് എന്ന് പോലീസ് പറയുന്നു.