റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് കോട്ടയം ഓർഡിനറി സർവീസ് തുടങ്ങി. ബസ് സർവീസുകൾ പരിമിതമായ മേഖലകളിലൂടെയാണ് ഓട്ടം ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 5.15ന് റാന്നിയിൽ നിന്നു പുറപ്പെടും. തടിയൂർ, വെണ്ണിക്കുളം, ഇരവിപേരൂർ, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്തെത്തും. 7.50ന് കോട്ടയത്തു നിന്നു തിരികെ പോരും. മണർകാട്, പാമ്പാടി, കറുകച്ചാൽ, മല്ലപ്പള്ളി, എഴുമറ്റൂർ, ഏഴോലി, ചിറക്കൽപടി വഴി റാന്നിയിലെത്തും.
11.10ന് റാന്നിയിൽ നിന്ന് ഇതേ റൂട്ടിലൂടെ മല്ലപ്പള്ളിയെത്തി കറുകച്ചാൽ, തോട്ടയ്ക്കാട്, പുതുപ്പള്ളി വഴി കോട്ടയത്തെത്തും. ഇതേ റൂട്ടിലൂടെ തന്നെ തിരികെ റാന്നിയിലെത്തും.
റാന്നി–തിരുവല്ല അഡീഷനൽ ട്രിപ്പും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 5.20ന് റാന്നി, ചിറക്കൽപടി, ഏഴോലി, എഴുമറ്റൂർ, മല്ലപ്പള്ളി, കല്ലൂപ്പാറ വഴിയാണ് തിരുവല്ല സർവീസ്. 7.20ന് വെണ്ണിക്കുളം, തടിയൂർ വഴി റാന്നിയിലെത്തും. ട്രെയിനുകളിലും ദീർഘദൂര ബസുകളിലും തിരുവല്ലയെത്തുന്നവർക്കു പ്രയോജനപ്പെടുന്നതാണ് 7.20ന് റാന്നിക്കുള്ള ട്രിപ്പ്.
സമയ വിവരങ്ങൾ
റാന്നി - കോട്ടയം
via: തടിയൂർ വെണ്ണികുളം, തിരുവല്ല, ചങ്ങനാശ്ശേരി
- റാന്നി: 05.15 AM
- വെണ്ണികുളം: 06.00 AM
- തിരുവല്ല: 06.30 AM
- കോട്ടയം: 07.40 AM
കോട്ടയം - റാന്നി
via: മണർകാട്, പാമ്പാടി, കറുകച്ചാൽ, മല്ലപ്പള്ളി,എഴുമറ്റൂർ, ഏഴോലി, ചിറയ്കൾപടി
- കോട്ടയം: 07.50 AM
- മല്ലപ്പള്ളി: 09.15 AM
- റാന്നി: 10.15 AM
റാന്നി - കോട്ടയം
via ചിറയ്കൾപടി, ഏഴോലി, എഴുമറ്റൂർ, മല്ലപ്പള്ളി, കറുകച്ചാൽ, തോട്ടയ്ക്കാട്, പുതുപ്പള്ളി
- റാന്നി: 11.10 AM
- മല്ലപ്പള്ളി: 12.15 PM
- കോട്ടയം: 01.40 PM
കോട്ടയം - റാന്നി
via: പുതുപ്പള്ളി, തോട്ടയ്ക്കാട്, കറുകച്ചാൽ, മല്ലപ്പള്ളി, എഴുമറ്റൂർ, ഏഴോലി, ചിറയ്കൾപടി
- കോട്ടയം: 02.00 PM
- മല്ലപ്പള്ളി: 03.15 PM
- റാന്നി: 04.15 PM
റാന്നി - തിരുവല്ല
via: ചിറയ്കൾപടി, ഏഴോലി, എഴുമറ്റൂർ, മല്ലപ്പള്ളി, കല്ലൂപ്പാറ
- റാന്നി 05.20 PM
- മല്ലപ്പള്ളി 06.10 PM
- തിരുവല്ല 06.45 PM
തിരുവല്ല - റാന്നി
Via: വെണ്ണികുളം, തടിയൂർ
- തിരുവല്ല 07.25 PM
- റാന്നി 08.30 PM